Thursday, April 30, 2020

ലോക്ക്ഡൌണ്‍ ദിവസം നാട്ടിലെത്താന്‍ യുവാവിന്‍റെ കാഞ്ഞ ബുദ്ധി പൊലീസിനെ പോലും ഞെട്ടിച്ചു

ലോക്ക് ഡൌണ്‍ ആയതു കാരണം നമ്മളില്‍ പലരും പല സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് നാട്ടിലെത്താന്‍ ഒരു മാര്‍ഗ്ഗവും ഇപ്പോള്‍ ഇല്ല ട്രെയിന്‍ ഇല്ല ഫ്ലൈറ്റ് ഇല്ല മറ്റു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല പൊതു ജനങ്ങള്‍ ബുദ്ധിമ്മുട്ടുന്നുണ്ട് എങ്കിലും ഇത് നമുക്ക് വേണ്ടിയാണ് നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് ഈ മഹാമാരി നമ്മുടെ രാജ്യത്ത് നിന്ന് തുടച്ചു നീക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. നമ്മളിപ്പോള്‍ എവിടയാണോ അവിടെ തുടരുക ലോക്ക് ഡൌണ്‍ കഴിഞ്ഞാല്‍ മാത്രം യാത്രയെ കുറിച്ച് ചിന്തിക്കുക. എന്നാല്‍ നമുക്ക് തീര്‍ച്ചയായും നാട്ടില്‍ എത്തിയെ തീരു എന്ന അവസ്ഥ വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും അങ്ങനെയൊരു അവസ്ഥ വന്ന യുവാവിന്‍റെ കാഞ്ഞ ബുദ്ധിയെ കുറിച്ചാണ് ഇവിടെ പറയുന്നത് സംഭവം അറിഞ്ഞ എല്ലാവരും വലിയ അത്ഭുതത്തോടെയാണ് നോക്കിയത് ഇങ്ങനെ നാട്ടിലെത്താന്‍ ഈ യുവാവ് ചിലവാക്കിയത് കുറച്ചൊന്നുമല്ല ഏകദേശം മൂന്നു ലക്ഷം രൂപയാണ് ആയിരത്തി ഇരുനൂറു കിലോമീറ്റര്‍ ദൂരെയുള്ള തന്‍റെ നാട്ടിലെത്താന്‍ ഈ യുവാവ്‌ ചിലവാക്കിയത്. മുബൈയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ ഉള്ള തന്‍റെ നാട്ടില്‍ എത്താന്‍ വേണ്ടിയായിരുന്നു പ്രേം എന്ന യുവാവ് ഈ ബുദ്ധി കാണിച്ചത്. ലോക്ക് ഡൌണ്‍ നീളുമെന്ന് തോന്നിയപ്പോള്‍ എങ്ങിനെയെങ്കിലും നാട്ടില്‍ എത്താന്‍ വേണ്ടിയായിരുന്നു ഈ മഹാബുദ്ധി.



ഒരുപാട് ആളുകള്‍ തിങ്ങി താമസിക്കുന്ന മുംബൈ നഗരത്തില്‍ കഴിയുന്നത്‌ അത്ര നല്ലതല്ല എന്ന് ഇദ്ദേഹത്തിനു നന്നായി അറിയാം അതുകൊണ്ട് തന്നെ എങ്ങിനെയെങ്കിലും നാട്ടില്‍ എത്തണം യാത്ര ചെയ്യാന്‍ ആണെങ്കില്‍ ബസ്‌ ട്രെയിന്‍ ഫ്ലൈറ്റ് ഒന്നും തന്നെയില്ല പക്ഷെ ചരക്കു വണ്ടിക്കു മാത്രം ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് അപ്പോഴാണ്‌ അയാള്‍ക്ക്‌ ആ ബുദ്ധി തോന്നിയത് ആദ്യം ഒരു ലോഡ് തണ്ണിമത്തന്‍ വാങ്ങികൂട്ടി പിന്നീട് ഒരു ലോഡ് ഉള്ളിയും വാങ്ങി ഒരു വണ്ടിയും വാടകയ്ക്ക് എടുത്തു ഇതിനായി ഇയാള്‍ ചിലവാക്കിയത് ആകട്ടെ ഏകദേശം മൂന്നു ലക്ഷത്തില്‍ കൂടുതല്‍ രൂപ. ഇത്രയും സാധനങ്ങള്‍ സംഘടിപ്പിച്ച ഇദ്ദേഹം യാത്ര ചെയ്യുകയും വളരെ സുരക്ഷിതമായി നാട്ടില്‍ എത്തുകയും ചെയ്തു വാര്‍ത്ത പുറംലോകം അറിഞ്ഞപ്പോള്‍ ഒരുപാട് ആളുകള്‍ പറഞ്ഞത് ഇയാള്‍ മണ്ടന്‍ ആണെന്നാണ്‌ എന്നാല്‍ അതിലും കൂടുതല്‍ ആളുകള്‍ അഭിപ്രായം പറഞ്ഞത് ഇദ്ദേഹം ബുദ്ധിമാന്‍ ആണെന്നും. ലോക്ക് ഡൌണ്‍ അടുത്ത കാലത്തൊന്നും പിന്‍വലിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഇദ്ദേഹം നാട്ടില്‍ എത്തിയത് വലിയ ആശ്വാസമായി. ഇല്ലെങ്കില്‍ അടുത്ത മാസം കൂടി മുംബൈ നഗരത്തില്‍ ഇയാള്‍ താമസിക്കേണ്ടി വന്നേനെ.

No comments:

Post a Comment

ലോക്ക്ഡൌണ്‍ ദിവസം നാട്ടിലെത്താന്‍ യുവാവിന്‍റെ കാഞ്ഞ ബുദ്ധി പൊലീസിനെ പോലും ഞെട്ടിച്ചു

ലോക്ക് ഡൌണ്‍ ആയതു കാരണം നമ്മളില്‍ പലരും പല സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് നാട്ടിലെത്താന്‍ ഒരു മാര്‍ഗ്ഗവും ഇപ്പോള്‍ ഇല്ല ട്രെയിന്‍ ഇല്ല ...