Thursday, April 30, 2020

അജ്മാനിൽ 12 അംഗ അന്തർദേശീയ കാർ മോഷ്ടാക്കൾ പിടിയിൽ; മോഷ്ടിച്ചു കടത്തിയത് 83 കാറുകൾ

അജ്മാനിൽ 12 അംഗ അന്തർദേശീയ കാർ മോഷ്ടാക്കൾ പിടിയിൽ; മോഷ്ടിച്ചു കടത്തിയത് 83 കാറുകൾ

അജ്മാൻ: വിദേശത്ത് വിൽക്കാനായി മോഷ്ടിച്ച വാടക കാറുകൾ രാജ്യത്തിന് വെളിയിൽ കടത്തിയ 12 അംഗ സംഘത്തെ അജ്മാൻ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ രക്ഷപ്പെട്ടു. അന്തർദേശീയ ബന്ധമുള്ള വിവിധ രാജ്യക്കാരായ കവർച്ചക്കാരാണ് ഇവർ. എമിറേറ്റിലെ വിവിധ റെന്റ് എ കാർ സ്ഥാപനങ്ങളിൽ നിന്ന് മോഷ്ടിച്ച 83 കാറുകളിൽനിന്ന് 55 എണ്ണം പിടികൂടി. ഇതിൽ 17 എണ്ണം രാജ്യത്തിന് അകത്തുനിന്നും 38 കാറുകൾ പുറത്തുനിന്നുമാണ് കണ്ടെടുത്തത്. മൊത്തം കാറുകളുടെ മൂല്യം 6,350,000 ദിർഹം വരും. 'ദി ഡാർക്ക്നെസ് കണ്ടയ്നേഴ്‌സ്' എന്ന പേരിൽ അജ്മാൻ പോലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപറേഷന്റെ ഭാഗമായാണ് നടപടി. മോഷ്ടിച്ച കാറുകൾ ഭീമൻ കണ്ടെയ്നറുകളിൽ സൂക്ഷിക്കുകയും ഗതാഗത രേഖകളിൽ വീട്ടുപകരണങ്ങളായി രജിസ്റ്റർ ചെയ്യുകയുമാണ് മോഷ്ടാക്കളുടെ രീതി. കാർ റെന്റൽ സ്ഥാപനങ്ങളിൽനിന്ന് കാറുകൾ കടത്താൻ സന്ദർശന വിസയിലുള്ളവരെയും സംഘം ആശ്രയിച്ചിരുന്നു. തുടർന്ന് അവർ മറ്റ് ആളുകൾക്ക് വിൽക്കുകയും രാജ്യം വിടുകയും ചെയ്തു. മോഷ്ടിച്ച ബാക്കി കാറുകൾ വീണ്ടെടുക്കാനും ശേഷിക്കുന്ന പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇന്റർപോളിന്റെ സഹായം തേടിയതായി അജ്‌മാൻ പോലിസ് വ്യക്തമാക്കി.

Ajman police have arrested a 12-member gang for stealing rental cars from outside the country. Two escaped. These are the burglars of various nationalities who are internationally connected. Of the 83 cars stolen from various rental car companies in the emirate, 55 were seized. Of these, 17 were found from outside the country and 38 from outside the state. The total value of the cars will be Dh6,350,000. The action was taken as part of a special operation led by Ajman Police Commander-in-Chief Major General Sheikh Sultan bin Abdullah Al Nuaimi, called 'The Darkness Containers'. The method of theft is to keep stolen cars in heavy containers and to register them as household appliances in traffic records. The group also relied on those on visa to transport cars from car rental firms. They then sold to other people and left the country. Ajman police said they sought Interpol's help to recover the remaining stolen cars and bring the remaining accused to justice.

No comments:

Post a Comment

ലോക്ക്ഡൌണ്‍ ദിവസം നാട്ടിലെത്താന്‍ യുവാവിന്‍റെ കാഞ്ഞ ബുദ്ധി പൊലീസിനെ പോലും ഞെട്ടിച്ചു

ലോക്ക് ഡൌണ്‍ ആയതു കാരണം നമ്മളില്‍ പലരും പല സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് നാട്ടിലെത്താന്‍ ഒരു മാര്‍ഗ്ഗവും ഇപ്പോള്‍ ഇല്ല ട്രെയിന്‍ ഇല്ല ...